ഡിവൈഎഫ്ഐ കുന്നത്തുനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ചിന് പുത്തൻകുരിശിൽ സമാപനം

 

കോലഞ്ചേരി :ഡി വൈ എഫ് ഐ കുന്നത്തുനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ചിന് പുത്തൻകുരിശിൽ സമാപനം .കാവുംതാഴം മൈതാനത്തിന് സമീപത്തു നിന്നും താളമേളങ്ങളുടെ അകമ്പടിയോടെ ജാഥയെ സ്വീകരിച്ചു . എൽഡിഎഫ് സ്ഥാനാർഥി അഡ്വ . പി വി ശ്രീനിജിനും ജാഥക്കൊപ്പം ചേർന്നു . സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു . വി കെ അയ്യപ്പൻ അധ്യക്ഷനായി , അഡ്വ . പി വി ശ്രീനിജൻ , ജാഥ ക്യാപ്റ്റൻ എൻ ജി സുജിത് കുമാർ , അബ്ദുൾ സമദ് , വിഷ്ണ ജയകുമാർ , പി ടി അജിത് , എം എം തങ്കച്ചൻ , ലൈജു വർഗീസ് , ജിത്തു ഹരിദാസ് എന്നിവർ സംസാരിച്ചു . രാവിലെ വലമ്പൂരിൽ നിന്നും ആരംഭിച്ച മാർച്ച് ജില്ലാ സെക്രട്ടറി എ എ അൻ ഷാദ് ഉദ്ഘാടനം ചെയ്തു . എ ൽ.ഡിഎഫ് സ്ഥാനാർഥി പി വി ശ്രീനിജിൻ സംസാരിച്ചു . തുടർന്ന് പട്ടിമറ്റം , കിഴക്കമ്പലം , പള്ളിക്കര , പെരിങ്ങാല , കണിനാട് എന്നിവടങ്ങളിൽ പര്യടനം നടത്തി പുത്തൻകുരിശിൽ സമാപിച്ചു .

Back to top button
error: Content is protected !!