യു​വാ​വി​നെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

പോത്താനിക്കാട്: പുരയിടത്തില്‍ യുവാവിനെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയിരുന്ന പോത്താനിക്കാട് പെരിങ്ങാരപ്പിള്ളില്‍ സെബി പി. തോമസ് (45) ആണ് മരിച്ചത്. പോത്താനിക്കാട്ടെ തറവാട്ട് വീടിന് പിന്നിലെ പുരയിടത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. അര്‍ബുദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുന്പാണ് സെബി നാട്ടിലെത്തിയത്. രോഗബാധിതനായതിന്റെ മാനസിക ബുദ്ധിമുട്ടില്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. സംസ്‌കാരം ഇന്ന് രണ്ടിന് പോത്താനിക്കാട് സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍. ഭാര്യ: സ്റ്റെമി. മകന്‍: റോണ്‍.

Back to top button
error: Content is protected !!