കടവൂർ ബാങ്കിലെ പിൻവാതിൽ നിയമനങ്ങൾകെതിരെ യൂത്ത് കോൺഗ്രസ്

മൂവാറ്റുപുഴ: കടവൂർ സർവീസ് സഹകരണ ബാങ്കിലേക്ക്‌ വന്ന ഒഴിവുകളിലേക്ക്‌ നടക്കുന്ന നിയമന വിവാദത്തിൽ ബാങ്ക് ഭരണ സമിതിയുടെ തെറ്റായ തീരുമാനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ്, ആവശ്യമെങ്കിൽ ഈ വിഷയം യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഏറ്റെടുക്കുമെന്നും സംസ്ഥാന തലത്തിൽ ഇടത്‌ സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളിൽ യൂത്ത് കോൺഗ്രസ് ശക്തമായ സമരത്തിൽ ആയിരിക്കെ കോൺഗ്രസ് നേതൃത്വം നൽകുന്ന കടവൂർ സഹകരണ ബാങ്കിൽ വന്ന മൂന്ന് ജോലി ഒഴിവുകളിലേക്ക്‌ കോഴ വാങ്ങി നിയമനം നടത്തുന്നു എന്ന ഉദ്യോഗാർഥികളുടെയും യൂത്ത് കോൺഗ്രസ് പൈങ്ങോട്ടൂർ മണ്ഡലം കമ്മിറ്റിയുടെയും ആരോപണം ഗുരുതരമാണെന്നും ബാങ്ക് തെറ്റായ തീരുമാനം തിരുത്തിയില്ലെങ്കിൽ യൂത്ത് കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് കടകണ്ടതായി വരുമെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജിക്കു വർഗ്ഗീസ് താണിവിടൻ അറിയിച്ചു,കോൺഗ്രസ് നേതൃത്വം നൽകുന്ന കടവൂർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിലേക്ക് വന്ന രണ്ട് പ്യൂൺ പോസ്റ്റിലേക്കും ഒരു സെയിൽസ്മാൻ പോസ്റ്റിലേക്കും നടന്ന അഭിമുഖവും പരീക്ഷയും പ്രഹസനമായി നടത്തി കോഴ വാങ്ങി ബാങ്ക് പ്രസിഡന്റ് ഇഷ്ടക്കാരെ നിയമിച്ചു എന്നുള്ളതാണ് പരാതി
ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസ് പരസ്യ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

Back to top button
error: Content is protected !!