യൂത്ത് കോണ്‍ഗ്രസ് വാളകം മണ്ഡലം കമ്മിറ്റി: അനുമോദന സമ്മേളനവും അവാര്‍ഡ് വിതരണവും നാളെ

മൂവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ് വാളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സമ്മേളനവും അവാര്‍ഡ് വിതരണവും നാളെ വൈകിട്ട് 4ന് മേക്കടമ്പ് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. കേരളത്തിന്റെ മുന്‍പ്രതിപക്ഷ നേതാവും എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കന്‍ മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി എംപി അഡ്വ.ഡീന്‍ കുരയാക്കോസ്, മാത്യു കുഴല്‍നാടന്‍ എംഎല്‍എ,എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ പങ്കെടുക്കും. പ്രമുഖ കരിയര്‍ ഗൈഡന്‍ വിധക്തന്‍ എല്‍ദോ പൗലോസ് (ട്രെയിനിംഗ് ഗുരുസ്,കൊച്ചി) ക്ലാസ്സ് നയിക്കുമെന്ന് സംഘാടകസമിതിക്കായി കെഎസ്യു സംസ്ഥാന സമിതി അംഗം ജെറിന്‍ ജേക്കബ് പോള്‍, മണ്ഡലം പ്രസിഡന്റ് എബല്‍ ബാബു, പബ്ലിസിറ്റി കോ-ഓഡിനേറ്റര്‍ ആല്‍ബിന്‍ യാക്കോബ് എന്നിവര്‍ അറിയിച്ചു.

 

Back to top button
error: Content is protected !!