തിരുവോണ ദിനത്തിൽ പട്ടിണി സമരം നടത്തി യൂത്ത് കോൺഗ്രസ്‌.

മൂവാറ്റുപുഴ :തിരുവോണ ദിനത്തിൽ പട്ടിണി സമരം നടത്തി യൂത്ത് കോൺഗ്രസ്‌.പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടാത്തത്തിൽ മനം നൊന്ത്‌ ആത്മഹത്യ ചെയ്ത അനുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഒട്ടാകെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി നടത്തുന്ന പട്ടിണി സമരത്തോട് ഐക്യദാർഢ്യം പ്രാഖ്യാപിച്ചാണ് യൂത്ത് കോൺഗ്രസ്‌ മൂവാറ്റുപുഴ കമ്മിറ്റി സത്യാഗ്രഹം അനുഷ്‌ഠിച്ചത് . കരുണാകര ഭവനിൽ നടന്ന സത്യാഗ്രഹ സമരം കെ. പി. സി. സി. ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ സമീർ കോണിക്കൽ അധ്യക്ഷത വഹിച്ചു. യു. ഡി. എഫ്. ചെയർമാൻ കെ. എം. സലീം, കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി പി. പി. എൽദോസ്, ഉല്ലാസ് തോമസ്, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ കെ. എ. അബിത് അലി, സെക്രട്ടറി മുഹമ്മദ്‌ റഫീഖ്, റിയാസ് താമരപിള്ളിൽ, കെ. പി. ജോയി, റംഷാദ് റഫീഖ്, ജെറിൻ ജേക്കബ് പോൾ, ജിന്റോ ടോമി, അബി പൊങ്ങാനത്തിൽ, ജെയിംസ് ജോഷി, വി. എസ്. ഷെഫാൻ, എം. സി. വിനയൻ, എൽദോസ് തണ്ടേൽ, ഫൈസൽ വടക്കെന്നത്, തുടങ്ങിയവരും പങ്കെടുത്തു

Back to top button
error: Content is protected !!