യൂത്ത്കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.

കോലഞ്ചേരി: എൽഡിഎഫ് സർക്കാരിൻ്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരേയും ഇന്ധന വിലവർദ്ധനവിനെതിരേയും യൂത്ത് കോൺഗ്രസ് ഐരാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ണൂരിൽ പ്രതിക്ഷേധ മാർച്ചും യോഗവും നടത്തി. തലസ്ഥാനത്ത് കെ എസ് യു മാർച്ചിനു നേരെ പോലീസ് നടത്തിയ നരനായാട്ടിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഡിസിസി ജനറൽ സെക്രട്ടറി എം.ടി. ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ജോബിൻ കുന്നത്ത് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.വി. എൽദോ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് പി.എച്ച്. അനൂപ്,എൽദോ വർഗീസ്, ധന്യ ജയശേഖർ ,ബേസിൽ വർഗീസ്, ദീപക് തോമസ്, വിഷ്ണു വിനു, പോൾ സാജു, അബിൻ ഷാജു, എസ്. അനന്തകൃഷ്ണൻ , എൽദോസ് പോൾ, എസ്. അഭിലാഷ് , അഗ്സ്റ്റിൻ തമ്പി, സേതു മണ്ണൂർ , രാജേഷ് മണ്ണൂർ എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!