കളമശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം: മൂവാറ്റുപുഴയില്‍ പ്രകടനം നടത്തി
മൂവാറ്റുപുഴ: കളമശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതിനെതിരെ മൂവാറ്റുപുഴ ബ്ലോക്ക് കമ്മറ്റി പ്രകടനം നടത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെതിരെ കള്ളകേസ് എടുത്തതിനെതിരെ കളമശ്ശേരി പോലീസ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ്സ,് കെ.എസ്.യു നേതാക്കളെയും, പ്രവര്‍ത്തകരേയും പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്മാന് അഡ്വ. കെ. എം സലിം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആക്ടിംഗ് പ്രസിഡന്റ് കെ.പി. ജോയി അധ്യക്ഷത വഹിച്ചു. മില്‍മ മുന്‍ ചെയര്മാന് ജോണ്‍ തെരുവത്ത്, എല്‍ദോ ബാബുവട്ടക്കാവില്, ഭദ്രപ്രസാദ്, പി.പി. ജോളി, എസ്. മജീദ്, കബീര്‍ പുക്കടശേരി, ഹിപ്പ്സണ് എബ്രാഹാം, സാബു ജോണ്‍ , കെ.കെ. ഉമ്മര്‍, എ.സി.എല്‍ദോസ്, വി.വി. ജോസ്, സാബു വാഴയില്‍, അബു പെരുമറ്റം, ഷാജി പാലപ്പുറം,അനില്‍ പി.എ , അമല്‍ ബാബു, ജോളി മണ്ണൂര്‍, മനു വാളകം,രാജന് പുളിഞ്ചോട്, സാജു കടാതി,ഉമ്മര്‍ മാറാടി, അമീര്‍ അലി, ഷാഹിര്‍ മാറാടി എന്നിവര്‍പ്രസംഗിച്ചു.