പ്ലൈവുഡ് കമ്പനിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പോത്താനിക്കാട്: പല്ലാരിമംഗലം പഞ്ചായത്തില്‍ ജനവാസ മേഖലയില്‍ പ്ലൈവുഡ് കമ്പനി ആരംഭിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. അടിവാട് നടത്തിയ സായാഹ്ന ധര്‍ണ പോത്താനിക്കാട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ് ബോബന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനസ് മീരാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം അമീന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം അബ്ബാസ്, കെ.കെ അഷ്‌റഫ്, കെ.ഇ കാസിം, എം.പി ഷാഫി, പി.എം സിദ്ദിഖ്, ടി.എസ് അറഫല്‍, എം.പി ഷൗക്കത്തലി, എം.എ മാഹുല്‍, എം.പി അജു, മാഹിന്‍ കാസിം, അനിസ് റഹ്‌മാന്‍, ആദില്‍ ജെന്‍സ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!