പിൻവാതിൽ നിയമന ആരോപണം: കടവൂർ സർവീസ് സഹകരണ ബാങ്കിലേക്ക് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

പൈങ്ങോട്ടൂർ: കടവൂർ സർവീസ് സഹകരണ ബാങ്കിൽ നിയമന ക്രമക്കേട് നടന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ബാങ്കിന്റെ പൊതുയോഗം നടക്കുന്നതിനിടെയാണ് വായ് മൂടിക്കെട്ടി പ്രതിഷേധിച്ചത്.
ബാങ്കിൽ നടക്കുന്ന പിൻവാതിൽ നിയമനത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബാങ്കിൽ ഒഴിവുള്ള മൂന്ന് തസ്തികകളിലേക്ക് പേരിന് മാത്രം അഭിമുഖം നടത്തി മുൻകൂട്ടി തീരുമാനിച്ചവർക്ക് ജോലി നൽകിയെന്നുമാണ് ആരോപണം. ഇതിന് പിന്നിൽ ലക്ഷങ്ങളുടെ കോഴ ഇടപാട് നടന്നുവെന്നുമാണ് യൂത്ത് കോണ്ഗ്രസ് ആരോപിക്കുന്നത്. യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ധനേഷ് വർഗീസ് അധ്യക്ഷനായ പ്രതിഷേധ പ്രകടനം മൈനോരിറ്റി കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടൈഗ്രിസ് ആന്റണി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോണ്ഗ്രസ് ജനറൽ സെക്രട്ടറി ഷീൻ കുര്യാക്കോസ് സ്വാഗതവും ജെറിൻ ജോർജ് കൃതജ്ഞതയും പറഞ്ഞു. അഡ്വ. അരുൺ ജോസഫ്, വി.ജെ ജിൻഷാദ്, ഇമ്മാനുവൽ ജോർജ്ജ്, ജോബി ജോസഫ്, തോമസ് ജോർജ്, ജീൻസ് കെ ജോസ്, ബിജിത്ത് എം ആദായ്, സോജൻ തോമസ്, ബാബു ഭാർഗവൻ, ടോണി കെ അഗസ്റ്റിൻ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Back to top button
error: Content is protected !!