രാഷ്ട്രീയം

പെരിങ്ങഴ യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു.

മൂവാറ്റുപുഴ:ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പെരിങ്ങഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ പുതുവർഷദിനത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. അന്നം തരുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പെരിങ്ങഴ കവലയിൽ നടന്ന പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ആരക്കുഴ മണ്ഡലം പ്രസിഡന്റ് അമൽജിത് കെ. അനിൽകുമാറിന്റെ അധ്യക്ഷതയിൽ പെരിങ്ങഴ യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് അനന്തു കലേഷ് പന്തം കൊളുത്തി. വൈസ് പ്രസിഡന്റ് അർജുൻ സജി, അഭിജിത് കെ.എ., ബെൻസൺ എസ്. പീറ്റർ, ക്രിസ്റ്റിൻ ബിനു, ടോമിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!
Close