ഫണ്ട് തിരുമറി നടത്തിയ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജിവെക്കുക: പല്ലാരിമംഗലത്ത് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് 

പല്ലാരിമംഗലം: പഞ്ചായത്തിലെ കുടുംബശ്രീ ഫണ്ട് തിരുമറി നടത്തിയ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജിവെക്കുക, ഫണ്ട് ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കുക എന്ന ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പല്ലാരിമംഗലം മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ധര്‍ണ്ണ സമരം ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് ബോബന്‍ ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് അനസ് മീരാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അമീന്‍ ടി.എം മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ അലിയാര്‍ എം.എം, അഷ്‌റഫ് കെ.കെ, നസീര്‍ മുല്ലശ്ശേരി, കെ.ഇ കാസിം, പി.എം സിദ്ദീഖ്, ഷൗക്കത്തലി എം.പി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ മാഹുല്‍ എം.എ, അറഫല്‍ ടി.എസ്, അനീസ് ഓലിക്കല്‍, അബില്‍ സി.ജി തുടങ്ങിയവര്‍ പ്രസംഗിച്ചു

 

Back to top button
error: Content is protected !!