കര്‍ഷക കൂട്ടക്കൊലക്കെതിരേയും സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മാറാടി മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

 

 

 

മൂവാറ്റുപുഴ : ഉത്തര്‍പ്രദേശിലെ കര്‍ഷക കൂട്ടക്കൊലക്കെതിരേയും സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മാറാടി മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. തുടര്‍ന്ന് നടന്ന സമ്മേളനം മാറാടി പഞ്ചായത്ത് പ്രസിഡന്‍റ് ഒ.പി. ബേബി ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജിക്കു താണിവീടന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെസ്യു മണ്ഡലം പ്രസിഡന്‍റ് ജിഫിന്‍ രാജു, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സാബു ജോണ്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആബിദ് അലി, സംസ്ഥാന കമ്മിറ്റിയംഗം എല്‍ദോ ബാബു വട്ടക്കാവന്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സമീര്‍ കോണിക്കല്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.പി. ജോളി, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് മുന്‍ പ്രസിഡന്‍റ് ജോയ് സ്കറിയ, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ഉമ്മര്‍ മക്കാര്‍, ആര്‍എസ്പി ജില്ലാ യുവജന വിഭാഗം നേതാവ് ജിതിന്‍ വര്‍ഗീസ്, കെഎസ്യു ബ്ലോക്ക് സെക്രട്ടറി റ്റി.റ്റി. അക്ഷയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

ഫോട്ടോ …………..

ഉത്തര്‍പ്രദേശിലെ കര്‍ഷക കൂട്ടക്കൊലക്കെതിരേയും സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മാറാടി മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം.

Back to top button
error: Content is protected !!