അഞ്ജലിക്ക് നല്‍കിയ വാക്ക് പാലിച്ചു യൂത്ത് കോണ്‍ഗ്രസ്; കൊച്ചു മിടുക്കിക്ക് സൈക്കിള്‍ നല്‍കാന്‍ നേരിട്ടെത്തി മാത്യു കുഴല്‍നാടന്‍

 

മൂവാറ്റുപുഴ: സ്‌കൂളില്‍ പോകുന്നതിനായി ഒരു സൈക്കിള്‍ എന്ന ആഗ്രഹം പങ്കുവെച്ച ഏഴാം ക്ലാസുകാരി അഞ്ജലിക്ക് നല്‍കിയ വാക്ക് പാലിച്ച് മാത്യു കുഴല്‍നാടനും യൂത്ത് കോണ്‍ഗ്രസും. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍നാടന്റെ പ്രചാരണ വേളയില്‍ ഭവന സന്ദര്‍ശനം നടത്തവെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് തനിക്ക് ഒരു സൈക്കിള്‍ വേണമെന്ന ആഗ്രഹം ഏഴാം ക്ലാസുകാരി അഞ്ജലി എന്ന കൊച്ചു മിടുക്കി പ്രകടിപ്പിച്ചത്. വാക്ക് പാലിച്ച് മാത്യു കുഴല്‍നാടന്‍ നേരിട്ടെത്തിയാണ് അഞ്ജലിക്ക് സൈക്കിള്‍ നല്‍കിയത്.യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി റിയാസ് താമരപിള്ളിയുടെ നേതൃത്വത്തില്‍ കാവുങ്കര പ്രദേശത്തു ഭവന സന്ദര്‍ശനം നടത്തി മാത്യു കുഴല്‍നാടന് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോഴാണ് വാടക വീട്ടില്‍ കഴിയുന്ന ഏഴാം ക്ലാസുകാരി അഞ്ജലിയെയും മാതാപിതാക്കളെയും പരിചയപ്പെടുന്നത്. ഈ കണ്ടു മുട്ടലില്‍ ആണ് അഞ്ജലി തനിക്ക് സ്‌കൂളില്‍ പോകുന്നതിനായി ഒരു സൈക്കിള്‍ എന്ന ആഗ്രഹം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറിയിച്ചത്.തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഉള്ളതിനാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞു സൈക്കളിന്റെ കാര്യം നോക്കാമെന്ന് അഞ്ജലിക്ക് വാക്ക് നല്‍കി മടങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടനെ വിവരം അറിയിക്കുകയായിരുന്നു. മാത്യു കുഴല്‍നാടന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നു യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ജലിക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ സൈക്കിള്‍ മേടിച്ചു നല്‍കുകയായിരിന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടപ്പം സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടനും അഞ്ചലിയുടെ വീട്ടില്‍ നേരിട്ടെത്തി സൈക്കിള്‍ കൈമാറുകയായിരിന്നു. ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍, ജില്ലാ ഭാരവാഹികളായ ഷാന്‍ മുഹമ്മദ്, റിയാസ് താമരപ്പിള്ളില്‍, റംഷാദ് റഫീഖ്, ഇബ്രാഹിം മന്നാന്‍, അന്‍സാഫ് മുഹമ്മദ്, ഷാജി അയ്യപ്പന്‍, അബ്ദുല്‍ കാദിര്‍, ശിഹാബ് റ്റി ഇ, ശ്യാം പട്ടം മാവടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!