ടാലന്റ് ഫെസ്റ്റ് നടത്തി യൂത്ത് കോണ്‍ഗ്രസ്

മൂവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ്സ് മുളവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടാലന്റ് ഫെസ്റ്റ് സംഘടപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മുളവൂര്‍ മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൊമന്റോയും, ആദരവും വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ എത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് മുളവൂര്‍ മണ്ഡലം പ്രസിഡന്റ് അലിമോന്‍ ഇലഞ്ഞായില്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജിന്റോ ടോമി, സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തില്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ വടക്കനേത്ത്, നേതാക്കളായ മാഹിന്‍ അബൂബക്കര്‍, കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഖാലിദ്ഷാ തായ്ക്കാട്ട്, ടി.കെ അലിയാര്‍, ആസിഫ് ഇലഞ്ഞായില്‍, രാഹുല്‍ മനോജ്, ലത്തീഫ്, അന്‍സാര്‍ പെരുമാലില്‍,അഫ്‌സല്‍ കുവ്വക്കാട്ട്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി റാഫിയ എന്നിവര്‍ നേതൃത്വം നല്‍കി

 

Back to top button
error: Content is protected !!