യൂത്ത് കോൺഗ്രസ് ആരക്കുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക ബിൽ കത്തിച്ച് പ്രതിഷേധിച്ചു.

മൂവാറ്റുപുഴ: മോഡി സർക്കാരിന്റെ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആരക്കുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക ബിൽ കത്തിച്ചു. രാജ്യ വ്യാപകമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ കാർഷിക ബില്ലിനെതിരെ വലിയ കർഷക പ്രതിഷേധങ്ങൾ നടന്നു വരികയാണ്. അതിന്റെ ഭാഗമായാണ് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ആരക്കുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയത്.

മിൽമ എറണാകുളം മേഖല ചെയർമാൻ ജോൺ തെരുവത്ത് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമൽജിത്ത് അധ്യക്ഷത വഹിച്ചു. ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് സാബു പൊതൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പോൾ ലൂയിസ്, കെ.എസ്.യൂ. ബ്ലോക്ക് ജനറൽ സെക്രട്ടറി ജോപോൾ ജോൺ, കെ.എസ്.യൂ. മണ്ഡലം പ്രസിഡന്റ് ജയിംസ്, ജനറൽ സെക്രട്ടറി ആരോൺ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!