യൂത്ത് കോണ്‍ഗ്രസ് നിവേദനം നല്‍കി

ആവോലി: ഗ്രാമ പഞ്ചായത്തുകള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കളി സ്ഥലം നിര്‍മ്മിക്കുന്നതിലേക്ക് ആവോലി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ സ്ഥലം പരിഗണിക്കണമെന്ന് ആവശ്യപെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സിന് യൂത്ത് കോണ്‍ഗ്രസ് നടുക്കര യൂണിറ്റ് നിവേദനം നല്‍കി. യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് അലക്‌സ് ബേബിയുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ആയ അലന്‍ ജോസഫ്,സേവി സാജു, ബെന്‍ സാബു, ജോസഫ് തോമസ് എന്നിവരാണ് നിവേദനംനല്‍കിയത്.

Back to top button
error: Content is protected !!