യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഴ്സുമാരെ ആദരിച്ചു.

 

മൂവാറ്റുപുഴ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലോക നഴ്സിംഗ് ദിനത്തില്‍ നഴ്സുമാരോടുള്ള ആദര സൂചകമായി പിപി കിറ്റ് ധരിച്ചെത്തി റോസാ പൂക്കള്‍ കൈമാറി നഴ്സുമാരെ ആദരിച്ചു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കൊറോണ രോഗികളെ പരിചരിക്കുന്ന നേഴ്സുമാരെയാണ് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് സമീര്‍ കോണിക്കലിന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ആദരിച്ചത്. പൂക്കള്‍ കൈമാറിയതോടൊപ്പം മധുര പലഹാരവും വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി റിയാസ് താമരപിള്ളില്‍, മൂവാറ്റുപുഴ നഗരസഭാംഗം അമല്‍ ബാബു, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അലി ഇലഞ്ഞായില്‍, മൊയ്ദീന്‍ ഖുറൈഷി തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ ……………
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കൊറോണ രോഗികളെ പരിചരിക്കുന്ന നേഴ്സുമാരെ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് സമീര്‍ കോണിക്കലിന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ആദരിക്കുന്നു.

Back to top button
error: Content is protected !!