അപകടംമൂവാറ്റുപുഴ
ഏണിയില്‍ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ: ഏണിയില്‍ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ കണ്ണപുരം സ്വദേശി ബൈജു (45) ആണ് അപകടത്തില്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രി 11ഓടെ മൂവാറ്റുപുഴ 130 ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്റോണ്‍ മാളിന്റെ ആറാം നിലയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ ഏണിയില്‍ നിന്ന് യുവാവ് താഴേയ്ക്ക് വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് യുവാവിനെ മൂവാറ്റുപുഴ താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലകറങ്ങിയതാണ് താഴെ വീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആറുനില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് വീണ യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ കണ്ണപുരം സ്വദേശി ബൈജു (45) ആണ് അപകടത്തില്‍ മരിച്ചത്.