ഡാമിൽ മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

 

തൊടുപുഴ:ഡാമിൽ മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.അഞ്ചപ്ര കോളനി കുന്നുംപുറത്ത് കെ.സി ഷിബു (44) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വലനോക്കാൻ ചെന്ന സമീപവാസികളാണ് ഇയാൾ വലയിൽ കുടുങ്ങി മരിച്ച് കിടക്കുന്നത് കണ്ടത്.ഉടൻ തന്നെ കുളമാവ് പോലീസിലും, മൂലമറ്റം ഫയർഫോഴ്സിലും വിവരമറിയിച്ചു.തുടർന്ന് പോലീസ് എത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്.സംസ്ക്കാരം നടത്തി. ഭാര്യ സരിത. മക്കൾ:സോനാ,സ്നേഹ,സീനാസ്.

Back to top button
error: Content is protected !!