കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്.

 

 

മൂവാറ്റുപുഴ :കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്.കടയിരുപ്പ് പപ്പാരിൽ ടോംസൺ (25)ആണ് പരിക്കേറ്റത്.ഇന്നലെ രാത്രി ഏഴോടെ മൂവാറ്റുപുഴ -കോലഞ്ചേരി റൂട്ടിൽ വെള്ളൂർക്കുന്നം സിഗ്നലിനു സമീപത്തായിരുന്നു അപകടം.എറണാകുളം ഭാഗത്ത് നിന്നും മൂവാറ്റുപുഴയിലേക്ക് എത്തിയ ഇന്നോവ കാർ,കോലഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടോംസൺ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ ടോംസണെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തെത്തുടർന്ന് മൂവാറ്റുപുഴ പോലീസും,അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നു.

Back to top button
error: Content is protected !!