ആട്ടായത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.ആറ് പേർക്ക് പരിക്ക്.ഒരാളുടെ നില ഗുരുതരം….

 

മൂവാറ്റുപുഴ :ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.ആറ് പേർക്ക് പരിക്ക്.ഒരാളുടെ നില ഗുരുതരം. ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് തച്ചനോടിയിൽ മനൂപ് റ്റി.എ (34)ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ഈസ്റ്റ് വാഴപ്പിള്ളി സ്വദേശികളുമായ മഠത്തിക്കുന്നേൽ ജിജോ എം.എം(42).,മഠത്തിക്കുന്നേൽ ജോജോ എംഎം(36), മഠത്തിക്കുന്നേൽ ജിജി എംഎം(39),പാപ്പനേത്ത് നിതീഷ്കുമാർ (29),തെരുവംകുന്നേൽ ജോബി (40),വാഴക്കാലയിൽ രാജു (52)എന്നിവർക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ജിജോയെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും,മറ്റുള്ളവരെ മൂവാറ്റുപുഴ എംസിഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരം ആറോടെയുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും ആട്ടായത്താണ് അപകടം.തടിപ്പണിക്കാരായ ഇവർ പണികഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ ശക്തമായ ഇടിയും,മഴയും മൂലം റബർ തോട്ടത്തിനുള്ളിലെ ഷെഡിൽ കയറിനിന്നപ്പോഴാണ് ഇടിമിന്നലേറ്റത്.ഉടൻ തന്നെ സമീപത്തെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മനൂപിനെ രക്ഷിക്കാനായില്ല.അഖിലയാണ് മനൂപിന്റെ ഭാര്യ,ഏകമകൾ :അബിയ(5).

Back to top button
error: Content is protected !!