ഭാര്യാമാതാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിന് രണ്ടുവര്‍ഷം തടവ്

മൂവാറ്റുപുഴ: ഭാര്യാമാതാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിന് രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ച് മൂവാറ്റുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി. നേര്യമംഗലം വടക്കേപറമ്പില്‍ ബിജു ജോസിനെയാണ് (42) ജഡ്ജി ടോമി വര്‍ഗീസ് ശിക്ഷിച്ചത്. ബിജുവിന്റെ ഭാര്യാമാതാവ് നേര്യമംഗലം പളളിക്കാട്ട്ചിറ ആന്റണിയുടെ ഭാര്യ മിനിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലാണ് പ്രതിയ്ക്ക് കോടതി തടവ് ശിക്ഷ വിധിച്ചത്. 2017 സെപ്തംബര്‍ 12 ന് രാത്രി 7.30 ഓടെയാണ് കേസിന് ആസ്പദമായ സംഭവം. ഊന്നുകല്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി.എം. സൂഫിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. വാദി ഭാഗത്തിനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അഭിലാഷ് മധു ഹാജരായി.

Back to top button
error: Content is protected !!