അപകടംചരമം

വെൽഡിംഗ് ജോലിക്കിടെ ഷോക്കേറ്റ് പല്ലാരിമംഗലം സ്വദേശിയായ യുവാവ് മരിച്ചു.

 

പോത്താനിക്കാട് :വെൽഡിംഗ് ജോലിക്കിടെ പല്ലാരിമംഗലം സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു. പല്ലാരിമംഗലം
കൂറ്റംവേലി
പുത്തൻപുരയ്ക്കൽ അലിയാരിന്റെ മകൻ പി എ റമീസ് (29) ആണ് മരിച്ചത്.തൊടുപുഴ മണക്കാട് പുതുപ്പരിയാരത്ത് സ്വകാര്യ സ്ഥാപനത്തിൽ വെൽഡിംഗ് ജോലിക്കിടെ ഇന്ന് (ചൊവ്വാഴ്ച )ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്നവർ ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം തൊടുപുഴ കാരിക്കോട് ആശുപത്രി മോർച്ചറിയിൽ. ഒരു വർഷമായി മണിക്കിണർ ഭാഗത്ത്‌ വാടകക്ക് താമസിച്ചു വരികയായിരുന്നു.
മാതാവ്: സലീമ. ഭാര്യ: ജാസ്മിൻ.മകൻ: റസീൻ (4).ഖബറടക്കം ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം കൂറ്റംവേലി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Back to top button
error: Content is protected !!
Close