പാറയിടുക്കില്‍ വീണ് യുവാവ് മരിച്ചു

പോത്താനിക്കാട്: തൊടുപുഴ വണ്ണപ്പുറം കോട്ടപ്പാറ വ്യൂപോയിന്റില്‍ പാറയിടുക്കിലേക്ക് വീണ് യുവാവ് മരിച്ചു. കോതമംഗലം പോത്താനിക്കാട് കല്ലുങ്കല്‍ കെ.പി ജീമോന്‍ (38) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 5.30 ന് വീട്ടില്‍ നിന്നും കോട്ടപ്പാറ കാണാന്‍ പോയതാണ്‌
ജീമോന്‍. പിന്നീട് ഫോണ്‍ ഓഫായതോടെ പോലീസില്‍ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് പാറയിടുക്കില്‍ മൃതദേഹം കണ്ടെത്തിയത്. ഭാര്യ : മുള്ളരിങ്ങാട് പുട്ടു മഠത്തില്‍ കുടുംബാഗം ബിന്ദി. മകന്‍: ഓസ്റ്റീന്‍. സംസ്‌കാരം ഞായറാഴ്ച 3 – ന് പോത്താനിക്കാട് സെയ്ന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍.

 

 

Back to top button
error: Content is protected !!