കദളിക്കാടുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

വാഴക്കുളം: കദളിക്കാടുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കദളിക്കാട് കളരിക്കത്തൊട്ടിയില്‍ സുജേഷിന്റെ മകന്‍ അലന്‍ (24) ആണ് മരിച്ചത്. കദളിക്കാട് മണിയന്തടം കവലയ്ക്ക് സമീപം ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. തൊടുപുഴ ഭാഗത്തുനിന്നും കദളിക്കാടുള്ള വീട്ടിലേക്ക് വരികയായിരുന്ന അലന്‍ ഓടിച്ചിരുന്ന കാറും എതിര്‍ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ അലന്‍ റോഡിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.സംസ്‌കാരം ഇന്ന് 5 ന് കദളിക്കാട് വിമലമാതാ പള്ളിയില്‍. വാഴക്കുളം നക്ഷത്ര ജ്വല്ലറി ഉടമയാണ് പിതാവ്. മാതാവ്: ജസി.

Back to top button
error: Content is protected !!