അപകടംപൈങ്ങോട്ടൂര്‍
ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പൈങ്ങോട്ടൂര്‍ : ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പോത്താനിക്കാട് മാവുടി മഠത്തുംപടി ഷിബു (48) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രിയാണ് അപകടം നടന്നത്. പോത്താനിക്കാട് നിന്ന് മാവുടിയിലെ വീട്ടിലേക്ക് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മാവുടി ഗവ. ആയുര്‍വേദ ആശുപത്രിയ്ക്ക് സമീപം എതിരെ നിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷിബു മരപ്പണിക്കാരനായിരുന്നു. സംസ്‌കാരം നടത്തി.ഭാര്യ: ബിന്ദു, മകന്‍: അനന്തു. പിതാവ്: പരേതനായ കുഞ്ഞപ്പന്‍. മാതാവ്: സാവിത്രി.