വാറ്റു ചാരായവുമായി യുവാവ് അറസ്റ്റിൽ

 

മൂവാറ്റുപുഴ:വാറ്റു ചാരായവുമായി സ്കൂട്ടറിൽ കറങ്ങി നടന്ന യുവാവ് വാഹനപരിശോധനയ്ക്കിടെ പോലീസിന്റെ പിടിയിലായി. കടവൂർ ചാത്തമറ്റം മംഗലത്ത് വീട്ടിൽ ബേസിൽ(24)ആണ് പിടിയിലായത്.പൈങ്ങോട്ടൂർ ഭാഗത്ത് വാഹനപരിശോധന നടത്തുമ്പോഴാണ് ഇയാൾ പോത്താനിക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ജോബി യുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. പ്രതി ഉപയോഗിച്ച ആക്ടീവ സ്കൂട്ടറും മൂന്ന് ലിറ്റർ വാറ്റുചാരായവും പോലീസ് കസ്റ്റഡിയിലെടുത്തു.പോലീസ് സംഘത്തിൽ എസ്.ഐ അഷറഫ് സി പി ,എസ് സി പി ഒമാരായ ഗിരീഷ് കുമാർ,ധയേഷ്,അനസ് എന്നിവരുമുണ്ടായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

Back to top button
error: Content is protected !!