ആയവന എനാനല്ലൂരിൽ സ്പിരിറ്റുമായി യുവാവ് അറസ്റ്റിൽ

 

 

മൂവാറ്റുപുഴ :ആയവന എനാനല്ലൂരിൽ സ്പിരിറ്റുമായി യുവാവ് അറസ്റ്റിൽ.കലാമ്പൂര് ഇടശേരി വീട്ടിൽ ജൈമോൻ (35)ആണ് അറസ്റ്റിലായത്.ലോക്ക്ഡൗണിന്റെ മറവിൽ അനധികൃതമായി മദ്യ വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ 750 ml. സ്പിരിറ്റ് ഇയാളിൽ നിന്നും പിടിച്ചെടുത്തു.കേസിലെ രണ്ടാം പ്രതി ചെമ്പന്മല കോളനിയിലെ സനേഷ് ഒളിവിലാണ്. ഇയാളെ പിടികൂടുന്നതിനുള്ള അന്വേഷണം എക്സ്സൈസ് ഊർജിതമാക്കിയിട്ടുണ്ട് .സ്പിരിറ്റിന്റെ സ്രോതസിനെക്കുറിച്ചും ഇതിൽ പങ്കാളികളായവരെ കുറിച്ചും സൂചന ലഭിച്ചതായും അവരെ കുറിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും എക്‌സൈസ് സംഘം അറിയിച്ചു.മൂവാറ്റുപുഴ റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗിരീഷ് പി. സി., പ്രൈവന്റീവ് ഓഫീസർ കെ. എസ്. ഇബ്രാഹിം, സിവിൽ എക്‌സൈസ് ഓഫീസർ റോബി കെ. എം, അഭിലാഷ്. ടി. ഇ, ഷിജീവ് കെ. ജി, മിഥുൻ ടി. എസ്. വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അനിത പി. എൻ. ഡ്രൈവർ അഫ്സൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: Content is protected !!