യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പല്ലാരിമംഗലം: പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പല്ലാരിമംഗലം വെള്ളാരമറ്റം പാലത്തിനു സമീപം വെട്ടിയാംകുന്നേല്‍ സിദ്ധിഖിന്റെ ഭാര്യ റഹ്‌മത്തിനെയാണ് (35) ഇന്ന് രാവിലെ 10.30ഓടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപസ്മാര രോഗബാധിതയായ റഹ്‌മത്ത് പുഴയില്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. പല്ലാരിമംഗലം കുന്നുംപുറത്ത് കുടുംബാഗമാണ് മരിച്ച റഹ്‌മത്ത്. പല്ലാരിമംഗലം പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷെരീഫ റഷീദിന്റെ സഹോദരിയാണ്. പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു.

 

 

 

Back to top button
error: Content is protected !!