തൊടുപുഴയില്‍ യുവതി വീട്ടില്‍ തൂങ്ങി മരിച്ചു

തൊടുപുഴ: യുവതി വീട്ടില്‍ തൂങ്ങി മരിച്ചു. ആലക്കോട് പുത്തന്‍പറമ്പില്‍ രാജേഷിന്റെ വീട്ടില്‍ വാടകയ്‍ക്ക് താമസിക്കുന്ന ബിബിന (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45ഓടെ പെണ്‍കുട്ടിയുടെ അച്ഛനാണ് ബിബിന വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഉച്ചക്ക് ഒരു മണിയോ മരിക്കുകയായിരുന്നു. ഭര്‍ത്താവ് അഖില്‍ ഈ സമയം വീട്ടില്‍ ഇല്ലായിരുന്നു. തൃശൂര്‍ സ്വദേശികളായ ഇവര്‍ 2019മുതലാണ് ആലക്കോട് വാടകയ്‌ക്ക് താമസിക്കുന്നത്. അഖില്‍ തൃശൂരില്‍ ഓട്ടോ ഡ്രൈവറാണ്. ഇടക്കിടെ പോയിവരവരാറാണ് പതിവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രിയില്‍. ഇവർക്ക് ഒന്നര വയസുള്ള കുട്ടിയുണ്ട്.

Back to top button
error: Content is protected !!