ഒളമറ്റത്ത് 9 വയസ്സുകാരിയ്ക്ക് എതിരെ ലൈംഗികാതിക്രമം ബന്ധു പിടിയിൽ

ഒളമറ്റം: 9 വയസ്സുകാരിയ്ക്ക് എതിരെ ബന്ധുവിന്റെ ലൈംഗികാതിക്രമം. ഒളമറ്റത്ത് ബന്ധുവിന്റെ ആദ്യകുര്‍ബാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 9 വയസ്സുകാരിയ്ക്ക് ജ്യൂസ് നല്‍കാനെന്ന വ്യാജേന അടുത്ത് വിളിച്ച് വരുത്തിയ ശേഷമാണ് ബന്ധു ലൈംഗികാതിക്രമം നടത്തിയത്. പ്രതിയെ എസ്‌ഐ അജയകുമാര്‍, സ്‌ക്വാഡിലെ എസ്‌ഐ ഷംസുദീന്‍, എഎസ്‌ഐ ഉണ്ണികൃഷ്ണന്‍, സിപിഒ ഹരീഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു. അങ്കിള്‍ എന്ന് പെണ്‍കുട്ടി വിളിച്ചിരുന്നയാല്‍ മുന്‍പും ബാലികമ്മാരുടെ നേരെ ലൈംഗിക അതിക്രമം നടത്തിയതിന് നാട്ടുകാര്‍ കൈയ്യറ്റം ചെയ്തിട്ടുള്ളയാളാണ്. പന്ത് കളിച്ചു കൊണ്ടിരുന്ന തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ കൂട്ടുകാരോടൊപ്പം ജ്യൂസ് നല്‍കാന്‍ വിളിച്ചു വരുത്തിയ ശേഷം പെണ്‍കുട്ടിയെ വീണ്ടും ജ്യൂസ് നല്‍കാനെന്ന് പറഞ്ഞ് അടുക്കളയില്‍ തനിച്ചാക്കിയായിരുന്നു പ്രതിയുടെ പീഡനം.

Back to top button
error: Content is protected !!