നിര്‍മല കോളേജില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ കോട്ടയിലേക്ക് അപേക്ഷിക്കാം

മൂവാറ്റുപുഴ: നിര്‍മല കോളേജില്‍ (ഓട്ടോണോമസ്) ഡിഗ്രി കോഴ്സുകളിലേക്കുള്ള പട്ടികജാതി- പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള ഒന്നാം പ്രത്യേക അലോട്മെന്റിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സൂവോളജി, ടൂറിസം, മാത്തമാറ്റിക്സ്, കൊമേഴ്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഇക്കണോമിക്സ് എന്നീ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചത്. ജൂണ്‍ 22ന് (ശനിയാഴ്ച) വൈകിട്ട് 4 വരെ http://www.nirmalacollege.ac.in എന്ന വെബ്സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ നല്‍കാം. നിലവില്‍ പട്ടികജാതി- പട്ടിക വര്‍ഗ്ഗ കോട്ടയിലേക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ ഫീസ് അടയ്ക്കേണ്ടതില്ല. കോട്ടയില്‍ കോഴ്സുകള്‍ മാറ്റുവാനും, പുതിയ അപേക്ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുമുളള അവസരവും ഉണ്ടാകും. റാങ്ക് ലിസ്റ്റ് ജൂണ്‍ 23 ന് കോളേജ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.കൂടാതെ എല്ലാ കോഴ്സുകളിലേക്കും യൂണിവേഴ്സിറ്റി അധികമായി അനുവദിച്ച സീറ്റുകളിലേക്കുള്ള രജിസ്ട്രേഷനും കോളേജ് വെബ്സൈറ്റില്‍ ആരംഭിച്ചു.നിലവില്‍ വെയിറ്റിംഗ് ലിസ്റ്റിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും പുതുതായി അഡ്മിഷന്‍ ആഗ്രഹിക്കുന്ന എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും  അവസരം പ്രയോജനപ്പെടുത്താം.

Back to top button
error: Content is protected !!