വൈഎംസിഎ കുട്ടമ്പുഴ യൂണിറ്റ്: ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

കോതമംഗലം: വൈഎംസിഎ കുട്ടമ്പുഴ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗ്രാപ് ദ ഫ്യൂച്ചര്‍ വിദേശ പഠനത്തെ കുറിച്ചുള്ള മെഗാ എഡ്യൂക്കേഷണല്‍ സെമിനാറും, എസ്എസ്എല്‍സി, പ്ലസ് ടു, എംബിബിഎസ് റാങ്ക് ജേതാക്കള്‍ക്കുള്ള വൈഎംസിഎ എക്സലന്‍സ് അവാര്‍ഡ് വിതരണവും, വൈഎംസിഎയുടെ ചാരിറ്റി പദ്ധതിയായ ഷെയര്‍ ദ കെയറിന്റെ ലോഗോ പ്രകാശനവും നടത്തി. യാക്കോബായ സഭ കോതമംഗലം മേഖലാധിപന്‍ ഏലിയാസ് മോര്‍ യൂലിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് ജോഷി പൊട്ടക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ. ജോസ് ചിരപറമ്പില്‍, ഫാ. ഷാജി തെക്കേക്കുടി, ഫാ. നിതിന്‍ കെ.വൈ എന്നിവര്‍ ചേര്‍ന്ന് വൈഎംസിഎ ചാരിറ്റി പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ഗ്ലോബല്‍എഡ്യു ഡയറക്ടര്‍ ആശാ ലില്ലി തോമസ് മെഗാ എഡ്യൂക്കേഷണല്‍ സെമിനാര്‍ നയിച്ചു. വൈഎംസിഎ യൂണിറ്റ് സെക്രട്ടറി സിബി കെ.എ, ട്രഷറര്‍ സിമിലേഷ് എബ്രഹാം, സജി കെ പി, ജോസഫ് രഞ്ജിത്ത്, അരുണ്‍ എല്‍ദോസ്, സീന ജെയ്സണ്‍ എന്നിവര്‍ പ്രസംഗിച്ചു.വൈഎംസിഎ ഭാരവാഹികളായ ജോമോന്‍ ജോസഫ്, തോമസ് വി പി, ജോബിന്‍ കവുങ്ങംപ്പിള്ളില്‍, ഷെര്‍ലിന്‍ ജോസഫ്, അനില്‍ എല്‍ദോസ്, എബി എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!