പുത്തരിക്കാട് ഇലവുംകണ്ടം പാടശേഖരത്ത് നൂറ് മേനി വിളവ്

 

മൂവാറ്റുപുഴ :കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് പുത്തരിക്കാട് ഇലവുംകണ്ടം പാടശേഖരത്തിലെ പത്ത് ഹെക്ടർ തരിശ് നിലത്ത് നൂറ് മേനി വിളവ്. വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ 2020-21 വർഷത്തെ ആർ.കെ.വി.വൈ ഫണ്ട് വിനിയോഗിച്ചാണ് കഴിഞ്ഞ പതിനഞ്ച് വർഷമായി തരിശായി കിടന്ന പാടശേഖരത്ത് കൃഷിയിറക്കിയത്. ഗ്രാമപഞ്ചായത്തിൻ്റെയും,പാടശേഖര സമിതിയുടെയും, കാർഷിക കർമ്മ സേനയുടെയും, സഹകരണത്തോടെയാണ് നൂറ് മേനി വിളയിക്കാൻ സാധിച്ചത്.സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശായി കിടക്കുന്ന പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലേക്കും കൃഷി വ്യാപിക്കാനാണ് തീരുമാനം.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ജെയിംസ്, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ടാനി തോമസ്, കൃഷി ഓഫീസർ സജി.കെ.എ, കൃഷി അസിസ്റ്റൻറ് എം.ആർ.രതീഷ്, പാശേഖര സമിതി പ്രസിഡൻ്റ് ജോൺ എൻ.ജെ നീറംമ്പുഴ, സെക്രട്ടറി ആർ.സി.ഫ്രാൻസിസ്, ലാൽ ജേക്കബ്ബ്, ജോൺ വർഗീസ് ,ജോസ് ഫ്രാൻസിസ്, ഫ്രാൻസിസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!