ലോക വിനോദസഞ്ചാരദിനം: ഭൂതത്താന്‍കെട്ട് പാര്‍ക്ക് വൃത്തിയാക്കി എന്‍എസ്എസ് വോളണ്ടിയേഴ്‌സ്

 

ഭൂതത്താന്‍കെട്ട് : ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് എറണാകുളം ഡിറ്റിപിസിയുടെ നേതൃത്വത്തില്‍ ഭൂതത്താന്‍കെട്ട് ഡാമിന് സമീപമുള്ള ഭൂതത്താന്‍കെട്ട് പാര്‍ക്ക് വൃത്തിയാക്കി വാഴക്കുളം വിശ്വജ്യോതി കോളേജിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സ് മാതൃകയായി.
ശുചീകരണ പരിപാടി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അഗം ലിസി ഔസേപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ക്കിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്തും , പുതുതലമുറക്ക് പരിസര -പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അറിവുകളും പകര്‍ന്നുകൊടുത്തുമുള്ള പുതിയ അനുഭവമായിരുന്നു വിനോദസഞ്ചാരികള്‍ വന്നുപോകുന്ന ഭൂതത്താന്‍കെട്ട് പാര്‍ക്ക് ശുചീകരണം വഴി എന്‍എസ്എസ് വോളണ്ടിയേഴ്‌സ് സിന് ലഭിച്ചത്.

 

Back to top button
error: Content is protected !!