ക്വിസിലെ ലോക ചാമ്പ്യനെ കണ്ടുപിടിക്കാൻ ലോക ക്വിസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു

കൊച്ചി: ക്വിസിലെ ലോക ചാമ്പ്യനെ കണ്ടുപിടിക്കാൻ ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷൻ, ജില്ലാ ഭരണകൂടവുമായി ചേർന്ന് ക്വിസ് സംഘാടകരായ ക്യൂ ഫാക്ടറിയുടെ സഹകരണത്തോടെ കേരളത്തിലെ 14 ജില്ലകളിലും ലോക ക്വിസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. ലോകത്തെമ്പാടുമുള്ള നൂറിലധികം വേദികളിലായി ഒരേ ദിവസം നടക്കുന്ന ഈ മത്സരത്തിൽ എറണാകുളം ജില്ലയിലെ വിജ്ഞാന പ്രേമികൾക്ക് പ്രായ, വിദ്യാഭ്യാസ ഭേദമെന്യേ പങ്കെടുക്കാം. ജൂൺ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് എഴുത്തു പരീക്ഷയുടെ മാതൃകയിലാണ് മത്സരം. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്ന ഈ മത്സരത്തിൽ ശാസ്ത്രം, കായികം, വിനോദം, ചരിത്രം തുടങ്ങി എട്ടു വിഷയങ്ങളിലായി 240 ചോദ്യങ്ങൾ ഉണ്ടാകും. മൂന്നു മണിക്കൂറാണ് മത്സരം. വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, ക്വിസിംഗിൽലോക റാങ്കിങ്ങും 240 ചോദ്യങ്ങളടങ്ങിയ പുസ്തകവും ഇന്ത്യയെ പ്രതിനിധീകരിച്ചതിനുള്ള സർട്ടിഫിക്കറ്റും ലഭിക്കും. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ കളക്ടർ എൻ എസ് കെ ഉമേഷ്‌ , ഐ ക്യൂ എ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമ്പിളി ശ്രീനിവാസ്, വസന്ത് കിഷോർ , ദീപക് സുധാകർ , വി വൈഷ്ണവി എന്നിവരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. ക്യൂ ഫാക്ടറി കോ ഓഡിനേറ്റർ വി. വൈഷ്ണവിയെ മത്സരം നിയന്ത്രിക്കുന്ന പ്രോക്ടറായി നിയമിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 9496921086 ,79076 35399, 94956 69086 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. [email protected]

Back to top button
error: Content is protected !!