മനുഷ്യാവകാശ ദിനത്തെ ഓർമ്മിപ്പിച്ചു രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ

 

മൂവാറ്റുപുഴ: കോവിഡ് കാലഘട്ടത്തിൽ ഓൺലൈനായി മനുഷ്യാവകാശ ദിനമാചരിച്ച് രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. യു.എൻ.അസംബ്ലി സർവ്വ ദേശീയ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചതിന്റെ ഓർമ്മ ദിനമാണ് ലോക മനുഷ്യാവകാശ പ്രഖ്യാപനം. പൗരവകാശങ്ങൾ നിഷേധിക്കപ്പെട്ട ലോകമെങ്ങുമുള്ള മനുഷ്യരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാനും സാമൂഹിക നീതിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാൻ ഉള്ള സന്ദർഭവും ആണ് ദിനാചരണം. റിക്കവർ ബെറ്റർ സ്റ്റാൻഡ് അപ് ഫോർ ഹ്യൂമൻ റൈറ്റ്സ് എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ വിഷയം. കോവിഡ് കാലഘട്ടത്തിൽ ഈ വാക്യത്തിന് പ്രസക്തി ഏറിയിരിക്കുകയാണ് എന്നും കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അനൂബ് ജോണ് പറഞ്ഞു. ഈ ദുരിത കാലത്ത് മനുഷ്യാവകാശങ്ങൾ കൊല്ലപ്പെടാൻ സാധ്യത ഏറെ ആണ്. സാമൂഹിക നീതി ഉറപ്പാക്കി കോവിഡിനെ അതിജീവിക്കണം. പവൻ പി. സുമേഷ്, അഞ്ജന സന്തോഷ്, മരിയ ജോൺസൺ, ജോയൽ ജോബി, ദിയ റെജി എന്നിവർ വീഡിയോ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിൽ കൂടി നൽകി. ഹെഡ്മാസ്റ്റർ മണി പി. കൃഷ്ണൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനൂബ് ജോണ്, സ്മിത കെ. വിജയൻ, ഡി.ഐ. അഖിൽ പി.എം. എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!