ലോക ഹൃദയദിനാചരണം നടത്തി

കോലഞ്ചേരി : എം.ഓ. എസ്. സി. നഴ്‌സിംഗ് കോളേജിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിംഗ് വിഭാഗവും നാലാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിംഗ് വിദ്യാര്‍ത്ഥി കളും ചേര്‍ന്ന് കടയിരുപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ലോക ഹൃദയ ദിനവും ലോക റാബിസ് ദിനവും ആചരിച്ചു. സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അന്‍വര്‍ അബ്ബാസ് യോഗം ഉത്ഘാടനം ചെയ്തു പ്രസംഗിച്ചു. സന്ധ്യ ഇട്ടന്‍ ഹെഡ് നേഴ്‌സ് ആശംസകള്‍ അര്‍പ്പിച്ചു.തുടര്‍ന്നു നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ പൊതു ജനങ്ങള്‍ക്കായി ഹൃദയ രോഗങ്ങളെക്കുറിച്ചും അവ തടയാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും, പേവിഷ ബാധയെ കുറിച്ചും, കുത്തിവെയ്പ്പുകളെക്കുറിച്ചും ബോധവത്കരണം നടത്തി. പരിപാടിയോടനുബന്ധിച്ച് ആരോഗ്യ ശില്പശാലയും വൈവിദ്ധ്യമാര്‍ന്ന ദൃശ്യവിസ്മയവും കാഴ്ച്ച വച്ചു . ലിന്‍സി ഐസക്, ദീപക് കെ നായര്‍, അശ്വതി ഈ ബി എന്നീ അധ്യാപകര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!