നിര്‍മ്മല മെഡിക്കല്‍ സെന്ററില്‍ ലോക ഹൃദയ ദിനം ആചരിച്ചു

മൂവാറ്റുപുഴ: നിര്‍മ്മല മെഡിക്കല്‍ സെന്ററില്‍ ലോക ഹൃദയ ദിനം ആചരിച്ചു. മെഡിക്കല്‍ സെന്ററിന്റെ കാര്‍ഡിയോളജി ആന്‍ഡ് കാത്ത് ലാബ് ഡിപ്പാര്‍ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നഴ്‌സിംഗ് കോളേജ്, നഴ്‌സിംഗ് സ്‌കൂള്‍ എന്നിവയുടെ സഹകരണത്തോടെ, ഇന്റെര്‍വെന്‍ഷണല്‍ കാര്‍ഡിയോളോജിസ്റ്റ് ഡോ.ജുബില്‍ പി മാത്യുവിന്റെ നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാക്കത്തോണ്‍ നഴ്‌സിംഗ് കോളേജില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സി.ജെസ്സി ജോസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ആശുപത്രി പരിസരത്ത് സമാപിച്ച ഘോഷയാത്രയില്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളുടെ ഫ്‌ളാഷ് മോബും അരങ്ങേറി. ഡോ.ജുബില്‍ പി മാത്യു, ഡോ.ആന്റണി ഇമ്മാനുവല്‍ എന്നിവര്‍ സന്ദേശം നല്‍കി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. തെരേസ്, നഴ്‌സിംഗ് സൂപ്രണ്ട് സി. ടെസ്സി, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി. ലൂസി ക്ലെയര്‍, നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആന്‍ജോ, മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ സി. ജോവിയറ്റ്, ജനറല്‍ മാനേജര്‍ പാട്രിക് എം കല്ലട, പി. ആര്‍. ഒ മാരായ രതീഷ് കൃഷ്ണന്‍, ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!