ലോക കേള്‍വി ദിനാചരണം സംഘടിപ്പിച്ചു

കോലഞ്ചേരി : എം.ഒ.എസ്.സി. മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഇ.എന്‍.റ്റി, ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി വിഭാഗത്തിന്റെയും ഐ.എം.എ കോലഞ്ചേരി ബ്രാഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക കേള്‍വി ദിനാചരണം നടത്തി. മെഡിക്കല്‍ മിഷന്‍ ട്രഷറര്‍ അജു ജേക്കബ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബോധവല്‍്ക്കരണ ലഘുലേഖ
വിതരണവും, കേള്‍വിക്കുറവിന്റെ കാരണങ്ങളെ കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും നടത്തി. ഫാ. ജോണ്‍ കുര്യാക്കോസ്, ഡോ.വിജി പോള്‍( ഐ.എം.എ സെക്രട്ടറി ), ഡോ:വര്‍ഗീസ്
പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ആശുപത്രി ഡയറക്ടര്‍ പ്രൊഫ. തോമസ് പി. വി, ഡോ. സോജന്‍ ഐപ്പ്, ഡീന്‍ ഡോ. കെ. കെ. ദിവാകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!