ദേശീയ ജെന്‍ഡര്‍ ക്യാമ്പയിന്‍: പ്രതിജ്ഞയും, ടൂ വീലര്‍ റാലിയും നടത്തി

പോത്താനിക്കാട് : ദേശീയ ജെന്‍ഡര്‍ ക്യാമ്പയിന്റെ ഭാഗമായി പോത്താനിക്കാട് സിഡിഎസിന്റെ നേതൃത്വത്തില്‍ പ്രതിജ്ഞയും, ടൂ വീലര്‍ റാലിയും സംഘടിപ്പിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേരി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോളി സജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആശ ജിമ്മി, വാര്‍ഡ് മെമ്പര്‍മാരായ ഫിജിന അലി, സുമ ദാസ്, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ സിജി ജോര്‍ജ്, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ രമ്യ നിഷാന്ത്, വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ജോസ്, സിഡിഎസ് മെമ്പര്‍മാരായ ജെസീന്ത വര്‍ഗീസ്, മിനി മോഹന്‍, ജാന്‍സി സോജന്‍, ശാന്ത അജി, മഞ്ജു സാബു, രാജി ദിലീപ്, സന്ധ്യ സജി, മല്ലിക ഹരിദാസ്, ടെസ്സി സിബി, റീന ജെയിംസ്, ഷാലി മാത്യു, എഡിഎസ്അംഗങ്ങള്‍, സിഡിഎസ് അക്കൗണ്ടന്റ് ലിബി ടി ബേബി എന്നിവര്‍പങ്കെടുത്തു

 

Back to top button
error: Content is protected !!