മൂവാറ്റുപുഴ കോടതി സമുച്ചയത്തില്‍ ലോക പരിസ്ഥിതി ദിനാചരണം

മൂവാറ്റുപുഴ: താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും, മൂവാറ്റുപുഴ ബാര്‍ അസോസിയേഷന്റെയും സഹകരണത്തോടെ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. മൂവാറ്റുപുഴ കോടതി സമുച്ചയത്തില്‍ സംഘടിപ്പിച്ച ദിനാചരണം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും പോക്‌സോ സ്പെഷ്യല്‍ കോടതി മൂവാറ്റുപുഴ ജില്ലാ ജഡ്ജിയുമായ മഹേഷ് ജി ഉദ്ഘാടനം നിര്‍വഹിച്ച് പരിസ്ഥിതി ദിനസന്ദേശം നല്‍കി. വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജിയും അന്വേഷണ കമ്മീഷണറുമായ എന്‍.വി രാജു കുടുംബകോടതി ജഡ്ജി സിജിമോള്‍ കുരുവിളക്ക് ചെടികള്‍ കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മൂവാറ്റുപുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വിജു ചക്കാലക്കന്‍ അധ്യക്ഷത വഹിച്ചു. ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ക്ക് അഡീ. ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജി ടോമി വര്‍ഗീസും, ക്ലാര്‍ക്ക് അസോസിയേഷന്‍ പ്രതിനിധിക്കും,കോടതി ജീവനക്കാര്‍ക്കുംപൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജുഡീഷ്യല്‍ ഓഫീസര്‍മാരും വൃക്ഷതൈകള്‍ കൈമാറി.

 

 

Back to top button
error: Content is protected !!