പ്രമേഹ ദിനം: സെമിനാര്‍ നടത്തും
മൂവാറ്റുപുഴ : പ്രമേഹ ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ പ്രകൃതി ജീവന സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച രണ്ടിന് നാസ് ഓഡിറ്റോറിയത്തില്‍ സെമിനാര്‍ നടത്തും. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്യും. ഡോ. ബാബു ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. ഡോ. പി. നീലകണ്ഠന് നായര്‍, ജോസ് വടക്കേല്‍, പോള്‍ വര്‍ഗീസ് എന്നിവര്‍പ്രസംഗിക്കും.