ലോക ലഹരി വിരുദ്ധ ദിനം : സംസ്ഥാനത്ത് നാളെ ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും അടഞ്ഞുകിടക്കും

തിരുവനന്തപുരം : ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തില്‍ സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ ആചരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.കേരളത്തില്‍ നാളെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും. കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പ്പന ശാലകളും പ്രീമിയം മദ്യവില്‍പ്പന ശാലകളും നാളെ തുറക്കില്ല. ഇന്ന് രാത്രി 9ന് ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചാല്‍ പിന്നീട് മറ്റന്നാള്‍ രാവിലെ 9 നാണ്് തുറക്കുക. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ നാളെ ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ മദ്യഷോപ്പുകള്‍ക്ക് അവധി നല്‍കിയത്. 1987 മുതല്‍ ഐക്യരാഷ്ട്ര സഭയാണ് ജൂണ്‍ 26ന് ലഹരി വിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

Back to top button
error: Content is protected !!