ലോക ലഹരി വിരുദ്ധ മാസാചരണം സംഘടിപ്പിച്ചു

കോലഞ്ചേരി: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ലഹരി വിരുദ്ധ മാസാചരണം സംഘടിപ്പിച്ചു. ലോക പുകയില വിരുദ്ധ ദിനമായ മെയ് 31-ന് ആരംഭിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ സമാപനം മെഡിക്കല്‍ കോളേജ് സ്‌കില്‍സ് ലാബില്‍ നടന്ന യോഗത്തില്‍ ആശുപത്രി സെക്രട്ടറി ജോയി പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ ശ്രീ നാരായണ ഗുരുകുലം സ്റ്റഡി സര്‍ക്കിള്‍ കണ്‍വീനര്‍ എം.എസ്. സുരേഷ്, ആശുപത്രിയിലെ മനോരോഗ വിഭാഗം മേധാവി ഡോ. ജോസഫ് വര്‍ഗീസ്, ലഹരി വിമുക്തി കേന്ദ്രം പ്രൊജക്റ്റ് ഡയറക്ടര്‍ ഫ്രാന്‍സിസ് മൂത്തേടന്‍, കൗണ്‍സിലര്‍ എന്‍.എസ്. നിമ എന്നിവര്‍ പ്രസംഗിച്ചു. ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി പെരുമ്പാവൂര്‍ നാരായണ ഗുരുകുലം സ്റ്റഡി സര്‍ക്കിളിന്റെ സഹകരണത്തോടെ ജില്ലയിലെ വിവിധ സ്‌കൂളുകള്‍, കോളജുകള്‍, കുടുംബയോഗങ്ങള്‍ എന്നിവക്കായി പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി. ഡ്രഗ് ഫ്രീ റണ്‍, ലഹരി വിരുദ്ധ സന്ദേശ റാലി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം എന്നിവ ഇതോടനുബന്ധിച്ച് നടത്തി.

 

Back to top button
error: Content is protected !!