കാര്‍വര്‍ക്ക് ഷോപ്പില്‍ നിന്നും മോട്ടോര്‍ മോഷ്ടിച്ചയാളെ പിടികൂടി

പെരുമ്പാവൂര്‍: കാര്‍വര്‍ക്ക് ഷോപ്പില്‍ നിന്നും മോട്ടോര്‍ മോഷ്ടിച്ചയാളെ പിടികൂടി. ഇരിങ്ങോള്‍ വൈദ്യശാലപ്പടിക്ക് തെക്ക് വശം ആട്ടായം അനില്‍
(41) നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. ഞായറാഴ്ച ഇരിങ്ങോള്‍ പട്ടാല്‍ ഭാഗത്തുള്ള കാര്‍ വര്‍ക്ക് ഷോപ്പില്‍ നിന്നുമാണ്
മോട്ടോര്‍ മോഷ്ടിച്ചത്. മുന്‍പ് കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലും ഇയാള്‍ പ്രതിയായിരുന്നു.
ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്.ഐമാരായ ബിനോയ്, ജോയി, എ.എസ്.ഐ ജയചന്ദ്രന്‍, എസ്.സി.പി.ഒ മനാഫ്, സി.പി.ഒ സുബൈര്‍
എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

 

Back to top button
error: Content is protected !!