മഞ്ഞളളൂര്‍

കുളിക്കടവിൽ നിന്നും വീട്ടമ്മയെ കാണാതായി.

 

മൂവാറ്റുപുഴ :കുളിക്കടവിൽ നിന്നും വീട്ടമ്മയെ കാണാതായി.വാഴക്കുളം കാവന വേലംമ്ബ്ലാക്കൽ സുകുമാരന്റെ ഭാര്യ ഷീല (50)നെയാണ് കാണാതായത്.കാവന പടിഞ്ഞാട്ടുമുറി കടവിന് സമീപത്തുനിന്നുമാണ് ഇന്ന് വൈകുന്നേരം ആറരയോടെ ഇവരെ കാണാതായത്.പതിവായി ഷീല ഇവിടെ കുളിക്കാനും,തുണി കഴുകാനുമായി എത്താറുണ്ടായിരുന്നു.ഇന്ന് കടവിൽ പോയ ഇവരെ ഒരു മണിക്കൂർ കഴിഞ്ഞിട്ടും കാണാത്തത്തിനെതുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തുകയായിരുന്നു.തുണികൾ കഴുകിയശേഷം പിഴിഞ്ഞ് കരയിൽ സൂക്ഷിച്ചിട്ടുണ്ട്. കാൽ വഴുതി പുഴയിൽ വീണതാവാം എന്ന സംശയത്തിൽ വാഴക്കുളം പോലീസും, അഗ്നിശമനരക്ഷാസേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല . സമയം ഏറെ വൈകിയതിനാൽ അധികൃതർ തിരച്ചിൽ അവസാനിപ്പിച്ചു.

Back to top button
error: Content is protected !!