വാളകം പഞ്ചായത്തില്‍ ഒഴുക്കില്‍പെട്ട് കാണാതായ വയോധികയെ കണ്ടെത്താനായില്ല

മൂവാറ്റുപുഴ: വാളകം പഞ്ചായത്തില്‍ ഒഴുക്കില്‍പെട്ട് കാണാതായ വയോധികയെ കണ്ടെത്താനായില്ല.നെല്ലിമറ്റം അന്ത്യാട്ട് തങ്കമ്മ (74) യെയണ് ഇന്നലെ റാക്കാട് ഗണപതി കടവില്‍ നിന്ന് ഒഴിക്കില്‍പ്പെട്ട് കാണാതായത്. മൂവാറ്റുപുഴ, കോതമംഗലം ഫയര്‍ഫോഴ്സും, സ്‌കൂബ ടീമും മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും തങ്കമ്മയെ കണ്ടെത്താനായില്ല. ശക്തമായ അടിയൊഴുക്കിനെ തുടര്‍ന്ന് ഇന്നലെ 3ഓടെ തെരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചു. മേക്കടമ്പിലുള്ള മകള്‍ സിനിയുടെ വീട്ടില്‍ എത്തിയതായിരുന്നു തങ്കമ്മ. കടവില്‍ മീന്‍ പിടിക്കാനെത്തിയവരാണ് തങ്കമ്മ മുങ്ങിത്താഴുന്നത് കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയുമായിരുന്നു. മൂവാറ്റുപുഴ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍ കുമാര്‍, സീനിയര്‍ ഫയര്‍ ഓഫ്സര്‍ മാരായ പി.എം റഷീദ്, ഷംസുദീന്‍, ഫയര്‍ ഓഫീസര്‍ ഡ്രൈവര്‍ ഷിബു ജോസഫ്, ടി.പി. റഷീദ് ഫയര്‍ ഓഫീസര്‍ മാരായ വി.എം. ഷാജി, സല്‍മാന്‍ ഖാന്‍, സമീര്‍ഖാന്‍, രഞ്ജിത് തുടങ്ങിയവരാണ് തെരച്ചില്‍ നടത്തിയത്.

Back to top button
error: Content is protected !!