വൈസ്‌മെന്‍ ഇന്റര്‍നാഷ്ണല്‍ ഇന്‍ഡ്യ ഏരിയയിലെ മിഡ്വെസ്റ്റ് ഇന്‍ഡ്യ റീജിയണ്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

മൂവാറ്റുപുഴ: വൈസ്‌മെന്‍ ഇന്റര്‍നാഷ്ണല്‍ ഇന്‍ഡ്യ ഏരിയയിലെ മിഡ്വെസ്റ്റ് ഇന്‍ഡ്യ റീജിയണിന്റെ പുതിയ ഭാരവാഹികളായി ഡോ. സാജു എം. കര്‍ത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥാനമേറ്റു. മൂവാറ്റുപുഴ പണ്ടപ്പിള്ളിയിലുള്ള ജേക്കബ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക സമ്മേളനം മുന്‍ ഇന്‍ഡ്യ ഏരിയ പ്രസിഡന്റ് വി.എ തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഏരിയ പ്രസിഡന്റ് വി.എസ് രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സേവന പദ്ധതികളുടെ ഉദ്ഘാടനം ഇന്റര്‍നാഷ്ണല്‍ സെക്രട്ടറി ജനറല്‍ ജോസ് വര്‍ഗീസും, ഏരിയ പ്രസിഡന്റ് ഇലക്ട് അഡ്വ. ബാബു ജോര്‍ജ്ജും, റീജിയണല്‍ ബുള്ളറ്റിന്‍ പ്രകാശനം ഏരിയ ബുള്ളറ്റിന്‍ എഡിറ്റര്‍ ഡോ. സി.കെ. ജെയിംസും നിര്‍വ്വഹിച്ചു. ഐസിഎം ജോയി ആലപ്പാട്ട്, പില്‍സണ്‍ ലൂയിസ് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ റീജിയണല്‍ ഡയറക്ടര്‍ സുനില്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം.എം. ബാബു സ്വാഗതവും, റീജിയണല്‍ സെക്രട്ടറി ബെന്നി പോള്‍ നന്ദിയും പറഞ്ഞു. 2024-2025 വര്‍ഷത്തെ റീജയണല്‍ ഭാരവാഹികള്‍ – റീജയണല്‍ ഡയറക്ടര്‍ ഡോ. സാജു എം. കറുത്തേടം, സെക്രട്ടറി ബെന്നി പോള്‍, ട്രഷറര്‍ പി.ജെ. കുര്യാച്ചന്‍, എഡിറ്റര്‍ ലൈജു ഫിലിപ്പ്, വെബ്മാസ്റ്റര്‍ വര്‍ഗ്ഗീസ് ഉമ്മന്‍, കോ-ഓര്‍ഡിനേറ്റര്‍ ജോമി പോള്‍, ഇ-ബുള്ളറ്റിന്‍ എഡിറ്റര്‍ ബേബി മാത്യു, ക്യാബിനറ്റ് സെക്രട്ടറി കെ.പി. ഗീവര്‍ഗീസ് ബാബു, മെനറ്റ്‌സ് കോ-ഓര്‍ഡിനേറ്റര്‍ അഞ്ജു ബിനോയി, യൂത്ത് റെപ്രസന്റേറ്റീവ് അയിന ഷിബു.

 

Back to top button
error: Content is protected !!