വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ മിഡ്‌വെസ്റ്റ് ഇന്ത്യ റീജിയണ്‍ വാര്‍ഷിക സമ്മേളനം ഞായറാഴ്ച മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴ: വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ മിഡ്‌വെസ്റ്റ് ഇന്ത്യ റീജിയണ്‍ വാര്‍ഷിക സമ്മേളനം ഞായറാഴ്ച മൂവാറ്റുപുഴയില്‍ നടത്തപ്പെടും.പണ്ടപ്പിള്ളി ജേക്കബ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ നടക്കുന്ന 36-ാമത് വാര്‍ഷിക സമ്മേളനത്തില്‍ എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന മിഡ്‌വെസ്റ്റ് ഇന്ത്യ റീജിയണിലെ 150 ക്ലബ്ബുകളില്‍ നിന്നായി ആയിരത്തി അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. രാവിലെ 10ന് ആരംഭിക്കുന്ന ബിസിനസ്സ് സെഷനില്‍ റീജിയണല്‍ ഡയറക്ടര്‍ സുനില്‍ ജോണ്‍ അധ്യക്ഷത വഹിക്കും. കഴിഞ്ഞ ഒരു വര്‍ഷക്കാലം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ക്ലബ്ബുകള്‍ക്കും വ്യക്തികള്‍ക്കുമുള്ള റീജിയണല്‍ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. തുടര്‍ന്ന് വൈസ്‌മെനറ്റ്‌സ്, വൈസ് യൂത്ത് സെഷനുകളും, മുന്‍കാല റീജിയണല്‍ ഡയറക്ടര്‍മാരെ ആദരിച്ചുകൊണ്ട് സ്ഥാനാരോഹണ ചടങ്ങും നടത്തപ്പെടും.

റീജിയണല്‍ പേട്രണും മുന്‍ ഏരിയ പ്രസിഡന്റുമായ വി.എ. തങ്കച്ചന്‍ സ്ഥാനാരോഹണ പരിപാടി ഉദ്ഘാടനവും, ഇന്റര്‍നാഷ്ണല്‍ സെക്രട്ടറി ജനറല്‍ ജോസ് വര്‍ഗീസ് പ്രോജക്ട് ഉദ്ഘാടനവും, നിയുക്ത ഏരിയ പ്രസിഡന്റ് ബാബു ജോര്‍ജ് ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കുമെന്ന് നിയുക്ത റീജിയണല്‍ ഡയറക്ടര്‍ ഡോ. സാജു എം. കറുത്തേടം, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എം.എം. ബാബു, കണ്‍വീനര്‍ വാവച്ചന്‍ മര്‍ക്കോസ്, വെബ്മാസ്റ്റര്‍ വര്‍ഗീസ് ഉമ്മന്‍, ഇ. ബുള്ളറ്റിന്‍ എഡിറ്റര്‍ ബേബി മാത്യു, ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ബിനോയി റ്റി. ബേബി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിവിധ ക്ലബ്ബുകളിലൂടെ അഞ്ചുകോടി രൂപയുടെ സേവന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ക്ഷേമപദ്ധതികളുടെ ഭാഗമായി മഴവെള്ള ശേഖരണം, വനവല്‍ക്കരണം, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം, സൗരോര്‍ജ്ജ പാനലുകള്‍ വീടുകളില്‍ ഘടിപ്പിക്കുക തുടങ്ങിയവ സംഘടിപ്പിക്കും.വനിതകളെ സ്വയം പര്യാപ്തമാക്കുവാന്‍ എല്‍.ഇ.ഡി. ബള്‍ബ്ബുകളുടെ കിറ്റുകള്‍ വിതരണം ചെയ്യുകയും അവയുടെ നിര്‍മ്മാണത്തിനുള്ള സാങ്കിതക പരിശീലനം നല്‍കുകയും ചെയ്യും. കുട്ടികള്‍ക്കായി ലൈബ്രറികള്‍, കായിക വിനോദോപാധികള്‍, പത്രങ്ങള്‍ തുടങ്ങിയവ സ്‌കൂളുകളില്‍ സജ്ജീരകിക്കും. ഗതാഗത നിയമ ബോധന ക്ലാസ്സുകള്‍, സ്വയം പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ഏര്‍പ്പെടുകയും ചെയ്യും.വര്‍ദ്ധിച്ചുവരുന്ന കാന്‍സര്‍ രോഗത്തിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കുക, കാന്‍സര്‍ രോഗികളെ സാമ്പത്തികമായി സഹായിക്കുക, കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പുകള്‍ നടത്തുക, എന്നീ പദ്ധതികള്‍ ജൂലൈ ഒന്നാം തീയതി മുതല്‍ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Back to top button
error: Content is protected !!